PART-37

899 79 84
                                    

അമ്പലത്തിലെ പാട്ടു കേട്ടു അഭി കണ്ണുകൾ പതുക്കെ തുറന്നു. മൂന്നു വർഷങ്ങൾക്കു മുൻപ് ഈ പാട്ടു കേട്ടു രാവിലെ എഴുന്നേറ്റത് അഭി ഓർത്തു...അന്ന് ദേവിയോട് ഒന്നു സംസാരിക്കുവാൻ വേണ്ടി ആയിരുന്നു ശ്രെമിച്ചത്. ഇന്നും അതും പോലെ തന്നെ... ദേവി അപ്പോഴും ഒന്നും അറിയാതെ അഭിയുടെ നെഞ്ചിൽ പറ്റി ചേർന്നു ഉറങ്ങുകയായിരുന്നു. അഭി ഒരു പുഞ്ചിരിയോടെ ദേവിയുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു.....

എന്റെ ഗൗരി ഇങ്ങനെ ഒരു ദിവസം ഞാൻ എത്ര സ്വപ്നം കണ്ടതാണെന്നു നിനക്കു അറിയുവോ? രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ കണ്മുന്പിൽ നീ ഉണ്ടാകണം എന്നു ഞാൻ എത്രയോ ആഗ്രഹിച്ചത് ആണ്!! എന്റെ നെഞ്ചിൽ ഇതു പോലെ നിന്നെ ചേർത്തു കിടത്താൻ ഞാൻ എത്ര കൊതിച്ചിരുന്നെന്നോ??? ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നീ എന്റേതു ആയെന്നു.... എപ്പോഴത്തെയും പോലെ രാവിലെ സിദ്ധു വന്നു വിളിച്ചു ഏല്പിക്കുമ്പോൾ തീർന്നു പോകുന്ന ഒരു സ്വപ്നമാണോ എന്നു പോലും ഞാൻ പേടിക്കുന്നു.... എനിക്ക് അറിയാം ഗൗരി ആദ്യം മുതൽക്കേ ഞാൻ നിനക്കു വേദനകളും അവഗണനകളും മാത്രേ തന്നിട്ടൊള്ളു... എന്നിട്ടും നീ എന്നെ എങ്ങനെ സ്നേഹിച്ചു ഗൗരി? എന്നോട് ക്ഷമിക്കൂ ഗൗരി... ഞാൻ വേദനിപ്പിച്ചതിന്റെ കടം എല്ലാം ഇനി അങ്ങോട്ടു ഞാൻ സ്നേഹം കൊണ്ട് തീർത്തോളാം....എനിക്ക് അറിയാം നീ എന്നെ ഒരിക്കലും അംഗീകരിക്കാൻ തയ്യാറാവില്ല എന്നു... പക്ഷെ നിനക്കു എന്നോട് തോന്നിയ ആ ഇഷ്ടം നീ മറക്കില്ല എന്നു എനിക്ക് അറിയാം.. ആ ഉറപ്പിലാണ് ഞാൻ പോകുന്നേ.... നിന്നെ വിട്ടു ഞാൻ ഇനി എങ്ങും പോകില്ല ഗൗരി.....

അഭി ഗൗരിയെ ഒന്നൂടെ ഇറുക്കെ പുണർന്നു. ഗൗരിയെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ അഭി ഓർത്തു കിടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ദേവിക്ക് ഒരു അനക്കം വെച്ചു.. ദേവി ഉണരുകയാണെന്നു അഭിക്കു മനസിലായി. ഉണർന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്‌ഥ ഓർത്തു അഭി ഒന്നു പേടിച്ചു. പിന്നെ ഒന്നും നോക്കിയില്ല പണ്ട് പയറ്റിയ കള്ളത്തരം തന്നെ വീണ്ടും പുറത്തെടുത്തു. കണ്ണു അടച്ചു അങ്ങു ഉറക്കം നടിച്ചു......

എന്റെ മഹാദേവാ എന്നെ ആരാ കെട്ടി ഇട്ടേക്കുന്നെ??? ഇതിൽ നിന്നും ഊരി ഇറങ്ങാൻ പറ്റാത്ത പോലെ മുറുക്കി കെട്ടിയിരിക്കുന്നു. ഇതെന്താ സംഭവം????

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now