PART-16

771 68 16
                                    

"ദേവി.." വിളി കേട്ടു  ദേവി തിരിഞ്ഞു നോക്കി. സേറ ബാഗും തൂക്കി കയറി വരുന്നു.

"ആഹാ.... ബെസ്റ്റ് ഫ്രണ്ട് നേരം വെളുക്കുന്നതിന്റെ മുൻപേ ഇങ്ങു പോന്നോ?" സേറയേ കണ്ടപ്പോഴേ സിദ്ധു തുടങ്ങി.

"Oh.. അതിനു ഇയാൾക്ക് എന്തേലും കുഴപ്പമുണ്ടോ? ഞാൻ എന്റെ ദേവിയുടെ അടുത്താ വന്നേ! അല്ലാതെ തന്റെ വീട്ടിലേക്കൊന്നും അല്ലല്ലോ..." സേറ ദേഷ്യത്തോടെ തിരിച്ചു പറഞ്ഞു. ദേവി അപ്പോഴും കുറച്ചു നിമിഷങ്ങൾ മുൻപേ എന്താണ് സംഭവിച്ചത് എന്നു അറിയാതെ  നിൽക്കുവാണ്.

"ദേവീ... താൻ ഇതു എവിടെയാ? ഈ ലോകത്തൊന്നും അല്ലെന്നു തോന്നുന്നല്ലോ!!" സിദ്ധു ദേവിയുടെ തലയിൽ ചെറുതായി ഒന്നു തട്ടി കൊണ്ടു ചോദിച്ചു.

"ങേ.... ഒന്നുമില്ല...ഞാൻ അത് പിന്നേ..."എന്തു പറയണം എന്നറിയാതെ ദേവി നിന്നു വിഷമത്തോടെ..

"ദേവി.. എന്നാ പറ്റിയേ? മുഖം എല്ലാം ആകെ വല്ലാതെ ഇരിക്കുന്നുവല്ലോ? " സേറയും ദേവിയുടെ അടുത്തേക്ക് ഓടി എത്തി.

"ഒന്നുമില്ല സേറ. ഒരു ചെറിയ തലവേദന പോലെ..." ദേവി നെറ്റിയിൽ കൈ തടവി ശേഖറിനെ നോക്കി കൊണ്ട് പറഞ്ഞു. ശേഖർ ഒന്നും മിണ്ടാതെ വേദനയോടെ ദേവിയേ നോക്കിയിട്ടു അഭിയുടെ മുറി ലക്ഷ്യമാക്കി നടന്നു.

"ദേവി ഇന്നും ഒന്നും കഴിച്ചില്ലേ? അതാവും കാരണം." സിദ്ധു ചോദിച്ചു.

"Hmm.." ദേവി മൂളി.

"പിന്നെ ദേവി തന്റെ സെലക്ഷൻ സൂപ്പർ ആണ് കേട്ടോ!! എല്ലാ ഷർട്ടും ഒന്നിന് ഒന്നു സൂപ്പർ.. നാലു ഷർട്ടും എനിക്ക് ഇഷ്ടപ്പെട്ടു."

"നാലു ഷർട്ടോ? " ദേവി കണ്ണു മിഴിച്ചു ചോദിച്ചു.

"താൻ എനിക്കു നാലു ഷർട്ട് അല്ലെ അഭിയുടെ കയ്യിൽ വാങ്ങി കൊടുത്തു വിട്ടേ... ഈ ഷർട്ട് ഇന്ന് ഇടണമെന്നു അഭി പറയുകേം ചെയ്തു. എങ്ങനുണ്ട് കൊള്ളാവോ?" സിദ്ധു കോളർ ശരിയാക്കി കൊണ്ടു ദേവിയോടും സേറയോടും ആയി ചോദിച്ചു.

"അഭി തന്നോ നാലു ഷർട്ടും?" ദേവി പിന്നേം സംശയത്തോടെ ചോദിച്ചു.

"Hmm.. നിങ്ങൾ പോയി തിരിച്ചു വന്നപ്പോൾ ആദ്യം രണ്ടു ഷർട്ട് ആയിരുന്നു തന്നത്. പിന്നെ ഇന്നലെ പാതിരാത്രി എന്റെ ഉറക്കവും കളഞ്ഞു വിളിച്ചു എഴുന്നേല്പിച്ചാണ് ഇതും വേറെ ഒരു ഷർട്ടും കൂടെ തന്നത്. ഇതു തരാൻ മറന്നു പോയിരുന്നു എന്നു പറഞ്ഞു. എന്താ ദേവി? Any problem?" ദേവിയുടെ അത്ഭുതത്തോടെയുള്ള മുഖം കണ്ടു സിദ്ധു ചോദിച്ചു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now