PART-41

1K 84 75
                                    

ഒരു മാസം കഴിഞ്ഞിരിക്കുന്നു ഗൗരി നമ്മുടെ ഒരുമിച്ചുള്ള ഈ ജീവിതം തുടങ്ങിയിട്ട്. നേരത്തെയും നമ്മൾ ഒരുമിച്ചു തന്നെ ആയിരുന്നു, ഒരേ പോലെ വിഷമിച്ചു കൊണ്ടു , ഒരേ പോലെ നീറി കൊണ്ടു രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ... അപ്പോഴും ഞാൻ നിന്നെ കുറിച്ചും നീ എന്നെ കുറിച്ചും മാത്രമാണ് ചിന്തിച്ചു കൊണ്ടിരുന്നത്.... ഇനിയും എത്ര നാള് കാത്തിരിക്കണം എന്റെ ഗൗരി ഒരു നല്ല നാളേക്ക് ??? ഓരോ ദിവസവും കഴിയുമ്പോൾ നിന്റെ ദേഷ്യം കൂടി വരുന്നതല്ലാതെ എന്നിലേക്ക്‌ നീ എന്തേ അടുക്കാത്തേ?? ഓരോ ദിവസവും നീ എന്നിൽ നിന്നും അകലാൻ ഉള്ള വഴികൾ തിരയുന്നു. എന്തിനു ഗൗരി? എന്നോട് ക്ഷമിക്കാൻ നിനക്കു കഴിയില്ലേ ഈ ജന്മം? എനിക്ക് അറിയാം നീ തന്നെ മനപ്പൂർവ്വം ശ്രെമിക്കുന്നുണ്ട് എന്നിൽ നിന്നും അകലാൻ... പലപ്പോഴും നീ അറിയാതെ എന്നിലേക്ക്‌ ചേരുമ്പോഴും ഉടനെ തന്നെ നീ തന്നെ അതിനു ബദലായി എന്നെ വെറുപ്പിക്കാൻ എന്തേലും ചെയ്യും...നീ എന്തൊക്കെ ചെയ്താലും നീ എന്റെ അല്ലേ ഗൗരി... ഞാൻ എങ്ങനെ നിന്നെ വെറുക്കും??? എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല ഇതു പോലെ എന്റെ അടുത്തു, എന്നോട് ചേർന്നു ഇങ്ങനെ ഉണ്ടായാൽ മതി......

ഉറങ്ങി തന്നോട് ചേർന്നു കിടക്കുന്ന ദേവിയുടെ മുഖത്തേക്ക് നോക്കി അഭി കിടന്നു.. മുഖത്തേക്ക് പാറി കിടന്നിരുന്ന മുടിയിഴകൾ പതുക്കെ നീക്കി നെറ്റിയിലേക്കു ചുണ്ടുകൾ ചേർത്തു. മയക്കത്തിലും അഭിയുടെ സ്പർശം അറിഞ്ഞു ദേവി ഒന്നു പിടഞ്ഞു. ദേവിയെ ഒന്നു കൂടെ നോക്കിയിട്ട് അഭി പതുക്കെ എഴുന്നേറ്റു.....

********

ദേവി എഴുന്നേറ്റ് അടുക്കളയിൽ എത്തിയപ്പോൾ എല്ലാം ഗീത ഉണ്ടാക്കി വെച്ചിരുന്നു. ഇത്രെയും നേരത്തെ എല്ലാം ആയതിൽ അത്ഭുതപ്പെട്ടു ദേവി ഗീതയെ നോക്കി.

"ആ എഴുന്നേറ്റോ നീ?? ദേവൂ... രോഹിണി ചേച്ചീടെ അമ്മ മരിച്ചു പോയി. ഞങ്ങൾ തൃശൂർ പോകുവാണ്... അതാണ് രാവിലെ എല്ലാം ഞാൻ റെഡി ആക്കിയത്.... സിദ്ധുവും ഞങ്ങളുടെ കൂടെ പോരുവാ... അല്ലേൽ അത്രെയും ദൂരം തനിയെ സേതുവേട്ടൻ കാർ ഓടിക്കണ്ടേ!!! "

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now