PART-15

855 72 52
                                    

"അമ്മാ എനിക്ക് കുറെ സാധനങ്ങൾ വാങ്ങിക്കണം മൈസൂറിന് പോകുന്നതിനു മുൻപ്. അമ്മ കൂടെ വരുവോ?" ദേവി ഗീതയുടെ പിറകെ നടന്നു ചോദിക്കുവാണ്.

"എന്റെ ദേവൂ നാളെ അങ്ങു പോകണമെങ്കിൽ എനിക്ക് ചുമ്മാ അങ്ങു വരാൻ പറ്റുവോ? എന്തെല്ലാം കാര്യങ്ങൾ ഞാൻ ഈ വീട്ടിൽ ചെയ്താലാണ് നിങ്ങളുടെ കൂടെ വരാൻ പറ്റുന്നെ എന്നു നിനക്കു അറിയുവോ? സുമയൊക്കെ ഗുരുവായൂർ പോയ കാരണം അമ്മക്കും അച്ഛനും അങ്ങു പോകാൻ പറ്റില്ല. അതു കൊണ്ടു അവർക്ക് വേണ്ട എല്ലാ സാധനങ്ങളും എടുത്തു വെച്ചിട്ടെ എനിക്ക് വരാൻ പറ്റു.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാൻ വരുന്നില്ലെന്ന്‌... നിങ്ങൾ പൊക്കോ..."

"എന്റെ പൊന്നോ.... ഞാൻ ഒന്നും ചോദിച്ചും ഇല്ലാ... എന്റെ കൂടെ പോരുകേം ചെയ്യണ്ട. ഞാൻ എങ്ങെനെയേലും സാധനങ്ങൾ വാങ്ങിച്ചു കൊള്ളാം.. ഒന്നു കൂടെ പോരുവോന്നു ചോദിച്ചതിനാണ് ഇതൊക്കെ കേൾക്കേണ്ടി വന്നേ ഹോ..." ദേവി പിണങ്ങി കൊണ്ട് അടുക്കളയിൽ നിന്നും ഇറങ്ങി പോയി.

ദേവി റൂമിൽ ചെന്നപാടെ സേറയേ ഫോണിൽ വിളിച്ചു.

"സേറ... നമുക്ക് ഒന്നു ടൗണിൽ പോകാം.. നാളെ പോകാനുള്ള കുറേ സാധനങ്ങൾ വാങ്ങിക്കണം. എനിക്ക് അറിയാം നിനക്കും വാങ്ങിക്കണമെന്നു. എപ്പോഴാ നീ വരുന്നേ?"

"അയ്യാ... ഇപ്പോൾ എന്നാത്തിനാണോ എന്നെ വിളിക്കുന്നേ? കഴിഞ്ഞ ദിവസം ഒക്കെ നിന്റെ പുതിയ ഫ്രണ്ടിനേം പിന്നെ നിന്റെ അഭിമോനേം ഒക്കെ കൊണ്ടല്ലേ നീ പോയേ! എന്റെ പൊന്നു മോളു അവരെ കൂട്ടി കൊണ്ടു പൊക്കോ കേട്ടോ!" സേറ ഫോണിൽ കൂടി കിടന്ന് അലറി.

"ഞാനോ? എന്ന്? പോയപ്പോൾ ഒക്കെ നിന്നേം കൂട്ടി അല്ലെ പോയേ?" ദേവി സംശയത്തോടെ ചോദിച്ചു.

"അല്ലാ.. അഭി നിനക്കു അനാർക്കലി വാങ്ങി തന്ന അന്ന് നീ എന്നെ കൂടെ കൊണ്ടു പോയോ?" സേറയും വിട്ടുകൊടുത്തില്ല .

"എന്റെ മഹാദേവാ... ഇതു എന്നത്തെ കാര്യവാ നീ പറയുന്നേ? അവര് വന്നതിന്റെ പിറ്റേ ദിവസം അല്ലായിരുന്നോ! അതും അഭി എന്നോട് മിണ്ടാൻ പോലും തുടങ്ങുന്നതിനു മുൻപ്...."

"ആ എന്നതാണേലും നീ എന്നെ കൊണ്ട് പോയില്ല. അതു കൊണ്ടു ഞാൻ വരുന്നില്ല.."

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now