PART-52

560 53 24
                                    

അഭി പറയുന്നത് കേട്ടിരുന്ന ദേവിക്ക് ആകെ തളർച്ച തോന്നി. തന്റെ ഹൃദയത്തിന്റെ ഭാരം കൂടുന്ന പോലെയും അവിടെ ഒരു വലിയ കല്ലു കൊണ്ടു വെച്ച പോലെയും തോന്നി. ഇരിക്കുന്ന ചെയറിൽ നിന്നു പോലും തളർന്നു താഴെ വീണു പോകുവെന്നു തോന്നി ദേവി ചെയറിൽ മുറുക്കെ പിടിച്ചു. അഭി എന്തൊക്കെയോ നിർത്താതെ സംസാരിക്കുന്നുണ്ടു. പക്ഷെ ഒന്നും കേൾക്കാൻ വയ്യ. കാതുകളിൽ മുഴങ്ങി കേൾക്കുന്നത് അഭി തിരിച്ചു പോകുക ആണെന്ന് ഉള്ളത് മാത്രം.. അഭി വീണ്ടും തിരിച്ചു പോകുന്നു. വീണ്ടും തന്നെ തനിച്ചാക്കി തിരിച്ചു പോകുന്നു.. അതു തന്നെ ദേവിയുടെ കാതുകളിലും ഹൃദയത്തിലും മുഴങ്ങി... കണ്ണുനീർ അനുസരണ ഇല്ലാതെ പൊഴിയാൻ തുടങ്ങിയിരിക്കുന്നു... ഹൃദയം നിന്നു പോകുന്ന പോലെ തോന്നുന്നു. ഒരു വലിയ കാട്ടിൽ ഒരുമിച്ചു പോയിട്ടു കൊടും വനം എത്തിയപ്പോൾ ഒറ്റക്ക് ആയ പോലെ തോന്നുന്നു... ഉറക്കെ ഉറക്കെ അലറി വിളിച്ചു കരഞ്ഞിട്ടും ആരും രക്ഷിക്കാനില്ലാത്ത കുട്ടിയായിരിക്കുന്നു. ഒരു നിമിഷം കൊണ്ട് പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ടത് പോലെ തോന്നുന്നു.... ആരും ഇല്ലാത്തവൾ ആയെന്നു തോന്നുന്നു... നഷ്ടങ്ങളുടെ കണക്കു പുസ്തകം പെട്ടെന്ന് ആരോ മുൻപിൽ കൊണ്ടു വെച്ചു അതിൽ അഭിയുടെ പേരു കൂടെ എഴുതി ചേർക്കുന്നു... അവസാനിച്ചു.... എല്ലാം അവസാനിച്ചു.... ഇനി ആരും ഇല്ല തന്നെ രക്ഷിക്കാൻ...എത്ര കൈകാലിട്ടടിച്ചാലും ആരും വരില്ല തന്നെ രക്ഷിക്കാൻ.... അറിഞ്ഞു കൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചിരിക്കുന്നു..ഇനി എന്തു..... ഇനി എന്തിനു ജീവിക്കണം?? ആർക്കു വേണ്ടി ജീവിക്കണം??? എന്തു ലക്ഷ്യവാണ് ഇനി ഉള്ളത്??? വേണ്ട... ഇനി ഒരു ജീവിതം വേണ്ട... അഭി ഇല്ലാതെ ഒരു ജീവിതം ഇല്ല...

അറിയാതെ ഒരു തേങ്ങൽ ദേവിയിൽ നിന്നും ഉയർന്നു... ദൂരേക്ക്‌ നോക്കി ദേവിയോട് സംസാരിച്ചു കൊണ്ടിരുന്ന അഭി അപ്പോഴാണ് ദേവിയെ ശ്രെദ്ധിക്കുന്നത്, അപ്പോഴാണ് ദേവി കരയുകയാണെന്നു അഭിക്കു മനസിലായത്...

"ഗൗരി.... ഗൗരി സങ്കടപെടതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്യുന്നത്!!എന്നിട്ടു വീണ്ടും ഗൗരി കരയുവാണോ??? കരയരുത് ഗൗരി.. എനിക്ക് സഹിക്കാൻ പറ്റില്ല നീ കരയുന്നത്...." അഭി ദേവിയുടെ കവിൾ തന്റെ കൈക്കുള്ളിലാക്കി കണ്ണുനീർ തുടച്ചു ...

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now