PART-6

1K 74 81
                                    

ഭക്ഷണം കഴിച്ചു കഴിഞ്ഞു രണ്ടു പേരും പരസ്പരം മിണ്ടാതെ ഇറങ്ങി. ഇനി എന്ത് ചെയ്യണം എന്നു ആലോചിച്ചു രണ്ടു പേരും കുറേ നേരം നിന്നു. അപ്പോഴാണ് ഐസ്ക്രീം ഗൗരിയുടെ കണ്ണിൽപെട്ടത്. അങ്ങോട്ട് നോക്കിട്ടു അഭിയുടെ മുഖത്തേക്ക് ഗൗരി ഒന്നു നോക്കി. അഭിക്ക് അപ്പോഴേ കാര്യം മനസിലായി. അഭി ചെന്നു രണ്ടു ചോക്കോബാർ വാങ്ങി കൊണ്ട് വന്നു കൊടുത്തു.ഗൗരി നന്നായി ഒന്നു അഭിയേ ചിരിച്ചു കാണിച്ചു. എന്നിട്ടു നടന്നു..കൂടെ അഭിയും. അഭിക്ക് എന്തെന്നില്ലാത്ത സന്തോഷം. കുറേ നടന്നു കഴിഞ്ഞപ്പോൾ ടൂറിസ്റ്റിനു ഇരിക്കുവാൻ ഉണ്ടാക്കിയേക്കുന്ന സിമന്റ് കൊണ്ടുള്ള ബെഞ്ച് കണ്ടു ഗൗരി..

"Hmm നമുക്ക് അവിടെ ഇരുന്നാലോ? ഭയങ്കര വെയിലല്ലേ! " ഗൗരി ബെഞ്ച് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. അഭി തലകുലുക്കി. രണ്ടു പേരും ബെഞ്ചിൽ ഇരുന്നു. മുമ്പിൽ ഹൗസ് ബോട്ടുകൾ ആളുകളെ കയറ്റുന്നുണ്ടായിരുന്നു....

"ഒരു ഐസ്ക്രീം കൂടെ ആയല്ലോ?" ഗൗരിയേ നോക്കാതെ ദൂരത്തേക്ക് നോക്കി അഭി ചോദിച്ചു.

"Hmmm പക്ഷെ ചോക്കോബാർ വേണ്ടാ... വേറെ മതി" ഗൗരി ഭയങ്കര സന്തോഷത്തോടെ അഭിയുടെ നേരെ തിരിഞ്ഞു കൊണ്ട് പെട്ടെന്ന് പറഞ്ഞു.. അഭി ഉടനേ ഗൗരിയേ നോക്കി. ഗൗരീടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അഭിക്കും ഭയങ്കര സന്തോഷം. അഭി ഉടനേ എഴുന്നേറ്റു നടന്നു. അഭി പോകുന്നതും നോക്കി ഗൗരി ഇരുന്നു.

എന്റെ മഹാദേവാ.... എത്ര നന്നായി ഞാൻ രാവിലേ ഒന്നും കഴിക്കാഞ്ഞത്!! കഴിച്ചായിരുന്നേൽ ഞാൻ വീഴുവായിരുന്നോ? ഇല്ലാ... വീണില്ലായിരുന്നേൽ അഭി ഇപ്പോഴും ഒന്നും മിണ്ടില്ലായിരുന്നു... നന്ദി മഹാദേവാ.. നന്ദി... എന്നേ വീഴിചതിന്. എനിക്ക് അറിയാം എന്റെ ഭഗവാനേ.. നിങ്ങൾ ഇപ്പോൾ ഓർക്കുന്നുണ്ടാവും എനിക്ക് നല്ല വട്ടാണെന്ന്. വീണതിന് നന്ദി പറയുന്ന ലോകത്തിലെ ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും.. എന്നാ ചെയ്യാനാ... ഹോ.. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, അഭി എന്നേ എടുത്തെന്നു!!! ശരിക്കും എടുത്തല്ലേ... അയ്യോ.... എനിക്ക് ഭയങ്കര വെയിറ്റ് ഉണ്ടായിരുന്നോ ആവൊ??? അഭിക്ക് ദേഷ്യം വന്നു കാണുവോ ആവൊ ? എന്നാലും ഗൗരിന്നു അഭി വിളിക്കുന്ന കേൾക്കാൻ എന്ത് സുഖവാ... പാവം പേടിച്ചു പോയിരുന്നെന്നു തോന്നുന്നു. ഞാൻ കണ്ണു തുറന്നപ്പോൾ മുഖം ഒക്കെ ചുവന്നു തുടുത്തു ഇരിക്കുവായിരുന്നു..ഞാൻ വിശക്കുന്നു എന്നു പറഞ്ഞപ്പോൾ അഭിടെ മുഖം ഒന്നു കാണേണ്ടേ ആയിരുന്നു...ജീവിതത്തിൽ ആദ്യമായി വിശക്കുന്നെ എന്നു പറയുന്നേ ആള് ഞാൻആണെന്നാ മട്ടിലാ അഭി എന്നേ നോക്കിയേ.. പിന്നെ.. ഒന്നും പറയാതെ തന്നെ എനിക്ക് ചോക്കോബാർ വാങ്ങി തന്നില്ലേ... ദേ ഇപ്പോഴും ഞാൻ ഒരു ഐസ്ക്രീം കിട്ടിയിരുന്നെങ്കിൽ എന്നു ആലോചിച്ചപ്പോഴേ അഭി ഇങ്ങോട്ടു ചോദിച്ചു... പാവം എന്റെ അഭി...

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now